Thursday, December 18, 2014

പാണ്ടപറമ്പത്ത് ഉപ്പുമാങ്ങ

നൂറ്റാണ്ടുകള്ക് മുന്പ് ചൈനയില് നിന്ന് കടല് മാര്ഗം വെളിയംകോട് പാണ്ടപറമ്പത്ത് മനയില് എത്തിയ ഭരണികളുടെ കഥ.

ചൈനകാരുടെ കപ്പല് ശക്തമായ കാറ്റില് തകര്ന്നതിനെതുടര്ന്ന് നീന്തി രക്ഷപെട്ട് അഭയം തേടിയത് വെളിയംകോട് ഗ്രാമത്തിലെ പാണ്ടപറമ്പത്ത് മനയിലെ ഭട്ടത്തിരിപ്പാടിന്റെ വീട്ടിലായിരിന്നു. പത്തു ഭരണികളും ആയിട്ടായിരിന്നു അവരുടെ വരവ്. ഇവയില് നിറയെ തുവര പരിപ്പാണെന്നും, ഭരണികള് സൂക്ഷിക്കണമെന്നും പറഞ്ഞ് അവര് മടങ്ങി പോയി. പട്ടിണി സഹിക്കവയ്യാതായപ്പോള് ഭരണിയില് നിന്നു വിശപ്പടക്കാന് അല്പം പരിപ്പ് എടുക്കാന് പോയ ഭട്ടത്തിരിപ്പാടു കണ്ടതോ, ഭരണി നിറയെ സ്വര്ണം. മുകളില് മാത്രമേ പരിപ്പുണ്ടായിരുന്നുള്ളൂ. അതില് നിന്നും ഒരു പവന് എടുത്ത്  ഭട്ടത്തിരിപ്പാട് അരിയും മറ്റും വാങ്ങി വിശപ്പടക്കി.

പന്ത്രണ്ടു വര്ഷംകഴിഞ്ഞു വ്യാപാരികള് വന്നപ്പോള് വിവരം തുറന്നു പറയുകയും ചെയ്തു. ഇത്രയും വര്ഷം സ്വര്ണം കാത്തു സൂക്ഷിച്ച ഭട്ടത്തിരിപ്പാടിന് അവര് ഒരു ഭരണി സമ്മാനം നല്കി. ഈ ഭരണിയിലെ ഉപ്പുമാങ്ങ കേരളത്തില് പ്രസിദ്ധമാണു. മനയിലെ ഉപ്പുമാങ്ങ തിരുവിതാംകൂര് മഹാരാജവിനും വലിയ ഇഷ്ടമായിരിന്നു. രാജാവിന്റെ കാലത്ത് ഉപ്പുമാങ്ങ തയ്യാറാക്കി തിരുവിതാംകൂറിലേക്ക് കൊണ്ടുപോകുമായിരിന്നു.
ചൈനക്കാര് ഇടക്കിടെ  വരുമായിരുന്നതിനാല് അവര്ക് താമസ സ്ഥലവും, കുടിവെള്ളത്തിനായി കിണറും പണിതിരുന്നു. വ്യാപാരികള് ചൈനയിലെ ഗോസായി വര്ഗത്തില് പെട്ടവരായിരുന്നതിനാല് മനയിലെ മുന്വശത്തെ കിണര് ഗോസായി കിണര് എന്നാണ് അറിയപ്പെടുന്നത്. ഈ കിണര് ഇപ്പോഴും ഉണ്ട്. ആധ്യമായി ചൈനക്കാര് വന്നതിന്റെ ഓര്മക്കായി എല്ലാ വര്ഷവും ചിങ്ങമാസത്തിലെ അശ്വതി നാളില് പൂജയും  പരിപാടികളും നടത്താറുണ്ട്. നേത്ര്ന് ഭട്ടതിരിപ്പാടും ഭാര്യ ഉമാദേവിയുമാണ് ഇപ്പോഴത്തെ പഴയ തലമുറക്കാര്.

No comments:

Post a Comment